
മനാമ: ബഹ്റൈനില്‍ ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷനില്‍ (സി.ബി.എസ്.ഇ) അഫിലിയേറ്റ് ചെയ്ത സ്കൂളുകളില്‍ 2026 ഏപ്രില്‍ മുതല്‍ സി.ബി.എസ്.ഇയുടെ പുതിയ അന്തര്‍ദേശീയ പാഠ്യപദ്ധതി നടപ്പാക്കും.
മറ്റു രാജ്യങ്ങളിലെല്ലാം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ബഹ്റൈനിലും ഈ പാഠ്യപദ്ധതി നടപ്പാക്കുന്നതെന്ന് സി.ബി.എസ്.ഇ. അറിയിച്ചു. സി.ബി.എസ്.ഇ. പഠനരീതിയെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടിയുടെ ഭാഗമായാണിത്.
ദുബായില്‍ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച സഹോദയ സ്കൂളുകളുടെ ആദ്യ അന്തര്‍ദേശീയ സമ്മേളനത്തിലാണ് ഈ പ്രഖ്യാപനമുണ്ടായത്.


