ന്യൂഡൽഹി: 2023-24 അധ്യയന വർഷത്തേക്കുള്ള സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകളുടെ അഡ്മിഷൻ കാർഡുകളും റോൾ നമ്പറുകളും ഉടൻ പുറത്തിറങ്ങും. പ്രസിദ്ധീകരിച്ചാലുടൻ തന്നെ ഇത് സ്കൂളുകളിൽ നിന്നും ലഭ്യമാകും.
കാർഡിൽ സ്കൂൾ മേധാവിയുടെ ഒപ്പുണ്ടെന്ന് ഉറപ്പാക്കണം. പ്രൈവറ്റായി പരീക്ഷയെഴുതുന്നവർ ബോർഡിന്റെ cbse.gov.in വെബ്സൈറ്റിൽ നിന്നോ parikshasangam.cbse.gov.in.എന്ന വെബ്സൈറ്റിൽ നിന്നോ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പകർപ്പ് സൂക്ഷിക്കണം. ഫെബ്രുവരി 15ന് പരീക്ഷകൾ ആരംഭിക്കും.