തിരുവനന്തപുരം: കേന്ദ്രാനുമതിയില്ലാതെ ലൈഫ് മിഷന് ഭവന നിർമ്മാണ പദ്ധതിയുടെ മറവില്‍ വിദേശസഹായം സ്വീകരിച്ച കേസില്‍ സിബിഐ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും . നിയമലംഘനത്തിനു കാരണക്കാരായവരെയും സഹായിച്ചവരെയും കണ്ടെത്താനുള്ള നീക്കമാണു സിബിഐ നടത്തുന്നത്. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്ത ശേഷമായിരിക്കും മൊഴിയെടുക്കല്‍. വിദേശത്തുനിന്ന് സഹായം സ്വീകരിച്ചത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതിനെ തുടർന്ന് പ്രഥമദൃഷ്ട്യാ കുറ്റം നടന്നെന്നു നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇടപാടില്‍ 4.5 കോടി കമ്മിഷന് മാത്രം പറ്റിയെന്നാണ് ധനമന്ത്രിയും മാധ്യമ ഉപദേഷ്ടാവും വ്യക്തമാക്കിയിരുന്നു. ആരാണ് വിദേശത്തുനിന്നു പണം അയച്ചത്, ആരു സ്വീകരിച്ചു, എന്തിനു വേണ്ടി ഉപയോഗിച്ചു, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിയമലംഘനത്തിനു പിന്തുണ ഉണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് സിബിഐ പരിശോധിക്കുക.വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ 35-)0 വകുപ്പ് അനുസരിച്ച് ഒരു കോടി രൂപയ്ക്കു മുകളില്‍ തുക വിദേശത്തുനിന്ന് അനുമതിയില്ലാതെ സ്വീകരിച്ചവർക്കും,സഹായിച്ചവര്‍ക്കും 5 വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ.
Trending
- ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന് പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ നിയമിച്ചു
- സിറിയന്‍ പ്രസിഡന്റിനെ ബഹ്റൈന്‍ രാജാവ് അഭിനന്ദിച്ചു
- കെ.എന്‍.എം ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു
- സ്കൂളിനു സമീപത്തെ ചായക്കടയിൽ മദ്യത്തിൻ്റെ വൻശേഖരം; പ്രതി പിടിയിൽ
- അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റുമെന്ന് ട്രംപ്
- ദേശീയ ഗെയിംസിൽ കേരളത്തിന് രണ്ടാം സ്വർണം
- രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി നൽകി നടി; കേസെടുത്ത് പൊലീസ്
- വിദ്യാര്‍ത്ഥികള്‍ റിസ്ക് എടുക്കാന്‍ തയാറാകണമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍