
മനാമ: ബഹ്റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേ വഴിയുള്ള വാഹന ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ച നടപടി പിന്‍വലിച്ചതായി കോസ് വേ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ സൗദി അറേബ്യ പുറപ്പെടുവിച്ച സുരക്ഷാ മുന്നറിയിപ്പുകളെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് കോസ് വേ അടച്ചിരുന്നത്. സുരക്ഷാ ഭീഷണി ഒഴിവായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോസ് വേ വീണ്ടും തുറന്നത്.


