
മനാമ: ബഹ്റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേ വഴിയുള്ള വാഹന ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി കോസ് വേ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സൗദി അറേബ്യ പുറപ്പെടുവിച്ച സുരക്ഷാ മുന്നറിയിപ്പുകളെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം.
യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യത്തില്‍ ഖേദിക്കുന്നതായും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഗതാഗതം പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.


