പനാജി: നഗ്നചിത്രം പോസ്റ്റ് ചെയ്ത് അശ്ലീലം കാണിച്ചതിന് മോഡലും ആക്ടറും ഫിറ്റ്നസ് പ്രൊമോട്ടറുമായ മിലിന്ദ് സോമനെതിരെ സൗത്ത് ഗോവ ജില്ലാ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഗോവ ബീച്ചിൽ ഓടുന്നതിനിടെ എടുത്ത മിലിന്ദ് സോമന്റെ നഗ്നചിത്രം വൈറലായിരുന്നു. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 294 (അശ്ലീലം) പ്രകാരമുള്ള എഫ്ഐആറും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ മറ്റ് പ്രസക്തമായ വകുപ്പുകളും സോമനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഗോവ പോലീസ് വക്താവ് പറഞ്ഞു.
ദക്ഷിണ ഗോവ ജില്ലയിലെ കോൾവ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നവംബർ 4 ന് സോമൻ തന്റെ 55-ാം ജന്മദിനത്തിൽ ഗോവ ബീച്ചിൽ നഗ്നനായി ഓടുന്നതായി കാണിക്കുന്ന ഒരു ഫോട്ടോ ട്വിറ്ററിൽ അപ്ലോഡ് ചെയ്തിരുന്നു.