
മനാമ: ബഹ്റൈനിലെ ഒരു സ്വകാര്യ ആശുപത്രിയില്‍നിന്ന് പിരിച്ചുവിട്ട റേഡിയോളജിസ്റ്റായ യൂറോപ്യന്‍ യുവതിക്ക് 38,000 ദിനാര്‍ നഷ്ടപരിഹാരം നല്കാന് ഹൈ ലേബര്‍ കോടതി ഉത്തരവിട്ടു.
അടിസ്ഥാന ശമ്പളവും അലവന്‍സുമടക്കം 3,700 ദിനാര്‍ പ്രതിമാസ വേതനത്തിനാണ് ഇവര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നത്. ഇവര്‍ക്ക് കുറച്ചുകാലത്തെ ശമ്പളം നല്കാന് ബാക്കിയുണ്ടായിരുന്നു. അതു നല്‍കാതെ സ്ഥാപനം പൂട്ടുന്നു എന്നു കാണിച്ച് സ്ഥാപനം പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്.
പ്രതിക്കുവേണ്ടി അഭിഭാഷക ഷൈമ മുഹമ്മദ് കോടതിയില്‍ ഹാജരായി.


