
മനാമ: ബഹ്റൈനില്‍ സമൂഹ മാധ്യമം വഴി അശ്ലീല വീഡിയോകളും പണവും കാണിച്ച് കുട്ടികളെ വശീകരിച്ച് ലൈംഗിക ചൂഷണത്തിന് ശ്രമിച്ച കേസിലെ പ്രതിയായ യുവാവ് കുറ്റം സമ്മതിച്ചതായി പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു.
തന്റെ മകന്റെ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയില്‍പെട്ട ഒരാള്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൈബര്‍സ്പേസ് യൂണിറ്റില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ സൈബര്‍ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
യുവാവിന്റെ ഫോണ്‍ പരിശോധിച്ച അധികൃതര്‍ കുറ്റകൃത്യത്തിന്റെ തെളിവുകള്‍ കണ്ടെത്തി. യുവാവ് ഇപ്പോള്‍ കസ്റ്റഡിയിലാണ്. അന്വേഷണ നപടികള്‍ പൂര്‍ത്തിയായാല്‍ കേസ് കോടതിക്ക് കൈമാറും.
