
മനാമ: ബഹ്റൈനില്‍ ആവശ്യമായ ലൈസന്‍സില്ലാതെ കുട്ടികളെ ചേര്‍ക്കുകയും പഠനം നടത്തുകയും ചെയ്ത നാല് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കുകയും കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍നോട്ട, നിയന്ത്രണ വകുപ്പിന്റെ ഉത്തരവനുസരിച്ചാണ് നടപടി. ഈ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയ ഔദ്യോഗിക സംഘങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നിയമം പാലിക്കാതെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളോ അനുബന്ധ സേവനങ്ങളോ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
