കോട്ടയം: ഫോൺ ചോർത്തിയെന്ന പരാതിയിൽ പി.വി. അൻവർ എം.എൽ.എയ്ക്കെതിരെ പോലീസ് കേസെടുത്തു.
കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിൻ്റെ പരാതിയിലാണ് കറുകച്ചാൽ പോലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പനുസരിച്ചാണ് കേസ്. അൻവർ ഇന്ന് നിലമ്പൂരിൽ പൊതുസമ്മേളനം വിളിച്ച് രാഷ്ട്രീയ വിശദീകരണം നടത്താനിരിക്കെയാണ് കേസെടുത്തത്. അൻവറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ശക്തമായ പോലീസ് നടപടിയുണ്ടാകുമെന്നതിൻ്റെ സൂചനയാണിത്.
പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ പ്രശ്നമുണ്ടാക്കാൻ അൻവർ ശ്രമിച്ചു എന്നാണ് പരാതി. ഫോൺ സംഭാഷണം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു. ‘പൊതുസുരക്ഷയെ ബാധിക്കുന്ന വിധത്തിൽ സംസ്ഥാനത്തെ ഉന്നതോദ്യോഗസ്ഥരുടെയും മറ്റും ഫോൺ വിവരങ്ങൾ ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിലേക്ക് നിയമവിരുദ്ധമായി കടന്നു ചോർത്തി. അത് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യമായി വെളിപ്പെടുത്തി പൊതുജനങ്ങൾക്കിടയിൽ പരസ്പരം പകയും ഭീതിയുമുണ്ടാകുന്നതിനും കലാപമുണ്ടാക്കുന്നതിനും വേണ്ടി മാധ്യമങ്ങളെ കണ്ടു’–എഫ്.ഐ.ആറിൽ പറയുന്നു.
മലപ്പുറം എസ്.പി. സുജിത് ദാസുമായുള്ള സംഭാഷണവും ചില ഉദ്യോഗസ്ഥരുടെ സംഭാഷണവും അൻവർ നേരത്തെ പുറത്തുവിട്ടിരുന്നു. സംഭാഷണം പുറത്തുവന്നതിനെ തുടർന്ന് സുജിത് ദാസിനെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ഫോൺ സംഭാഷണത്തിൻ്റെ പേരിൽ അന്ന് അൻവറിനെതിരെ കേസെടുത്തിരുന്നില്ല. എൽ.ഡി.എഫിൽനിന്ന് പുറത്തുപോയതിനു പിന്നാലെയാണ് കേസെടുത്തത്.
Trending
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്
- മന്ത്രി സജി ചെറിയാന് തിരിച്ചടി; വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
- മയക്കുമരുന്ന് തടയല്‍: വിവരക്കൈമാറ്റ സഹകരണത്തിന് അറബ് ലോകത്ത് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് ഒന്നാം സ്ഥാനം
- കുവൈത്ത് ഇന്റര്‍നാഷണല്‍ ഖുറാന് അവാര്‍ഡ്: ബഹ്റൈന്‍ മൂന്നാം സ്ഥാനം
- നീന്തല്‍ പരിശീലനം: വിദ്യാഭ്യാസ മന്ത്രാലയവും റോയല്‍ ലൈഫ് സേവിംഗ് ബഹ്റൈനും ധാരണാപത്രം ഒപ്പുവെച്ചു
- നടൻ മേഘനാഥൻ അന്തരിച്ചു
- പാണക്കാട് തങ്ങളെ വിമർശിക്കരുതെന്ന് പള്ളിയിൽ പറഞ്ഞാൽ മതി: എൻ.എൻ. കൃഷ്ണദാസ്
- മതാടിസ്ഥാനത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവം; ഗോപാലകൃഷ്ണനെതിരെ കേസെടുക്കാം, പൊലീസിന് നിയമോപദേശം