പട്ന: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുശാന്തിന്റെ പിതാവ് കെ കെ സിംഗ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ മുന്‍ കാമുകി റിയാ ചക്രബര്‍ത്തിക്കെതിരെ കേസെടുത്തു. സുശാന്തില്‍ നിന്നും റിയ പണം കൈക്കലാക്കിയിരുന്നുവെന്നും സുശാന്തിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരി റിയയാണെന്നും പരാതിയില്‍ ആരോപിക്കുന്നു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് റിയയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് നേരത്തെ റിയാ ചക്രബര്‍ത്തിയെ മുംബൈ പോലീസ് ചോദ്യം ചെയ്തിരുന്നു. സുശാന്തുമായി വിവാഹം തീരുമാനിച്ചിരുന്നുവെന്നും ലോക്ക് ഡൗണ്‍ കാലത്ത് സുശാന്തിന്റെ ഫ്ളാറ്റിലാണു താമസിച്ചിരുന്നതെന്നും റിയ മുംബൈ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.
Trending
- അനന്തുകൃഷ്ണൻ നടത്തിയ സ്കൂട്ടർ തട്ടിപ്പിൽ കാസർക്കോട്ടും പരാതി
- ‘100 കോടി ഷെയർ നേടിയ ഒരു സിനിമയുടെ പേര് പറയട്ടെ; സുരേഷ് കുമാർ
- ‘യുവതിയ്ക്ക് താലി ഉടൻ തിരികെ നൽകണം’; കസ്റ്റംസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹെെക്കോടതി
- വിഷ്ണുജയുടെ ആത്മഹത്യ: ഭര്‍ത്താവ് പ്രഭിന് സസ്പെന്ഷന്
- ഹോസ്റ്റലിൻ്റെ മൂന്നാംനിലയിൽനിന്ന് വീണ് പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു
- ബഹ്റൈന്‍ യുവജന ദിനം: സ്മാരക സ്റ്റാമ്പ് ഡിസൈന്‍ മത്സരം ആരംഭിച്ചു
- ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍
- പാലാരിവട്ടത്ത് നടുറോഡിൽ ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് ക്രൂരമര്‍ദനം