മലപ്പുറം: അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. യുവതിയുടെ അകന്ന ബന്ധുക്കളും അയൽവാസിയുമടക്കം എട്ട് പേർക്കെതിരെയാണ് പരാതി. 36കാരിയെ പല സ്ഥലങ്ങളിലായി കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.പ്രതികൾ യുവതിയിൽ നിന്ന് 15 പവൻ സ്വർണവും കവർന്നിട്ടുണ്ട്. മുഖ്യപ്രതി യുവതിയെ പലർക്കായി നൽകിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. യുവതിക്ക് മാനസിക വെല്ലുവിളിയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് പ്രതികൾ ബലാത്സംഗത്തിനിരയാക്കിയിരിക്കുന്നത്. എതിർക്കാൻ കഴിയില്ലെന്ന് മുഖ്യപ്രതിക്ക് അറിയാമെന്നും യുവതിയുടെ കുടുംബം പറയുന്നു. സംഭവത്തിനുപിന്നിൽ കൂടുതൽ ആളുകൾ ഉളളതായി സംശയമുണ്ടെന്നും യുവതിയുടെ കുടുംബം വ്യക്തമാക്കി.അതേസമയം, പത്തനംതിട്ടയിൽ കായികതാരമായ ദളിത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ 20 പേർ അറസ്റ്റിലായി. കേസിൽ നേരത്തെ 14 പേർ അറസ്റ്റിലായിരുന്നു. ഇന്ന് റാന്നിയിൽ നിന്നുള്ള ആറുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ഇതിൽ മൂന്നുപേർ ഓട്ടോറിക്ഷാ തൊഴിലാളികളാണ്. ഒരാഴ്ച മുമ്പ് വിവാഹം നിശ്ചയിച്ചയാളും പ്ലസ് ടു വിദ്യാർത്ഥിയും ഇന്ന് അറസ്റ്റിലായവരിൽ പെടുന്നു. സംഭവത്തിൽ വിവിധ സ്റ്റേഷനുകളിലായി ഏഴ് എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 64 പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതിൽ 42 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
Trending
- ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്; ഇന്ത്യയെ പ്രതിനിധീകരിച്ച് എസ് ജയ്ശങ്കർ പങ്കെടുക്കും
- എട്ട് പേർക്കെതിരെ കേസ്, മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു
- വീടിന് വില 10 ലക്ഷം രൂപ മാത്രം, കറണ്ടിനും വെള്ളത്തിനും ജന്മത്ത് പണം നൽകേണ്ട; ഉള്ളിലും പുറത്തും നിറയെ എഐ
- പരിശോധിച്ചതിൽ പകുതിയോളം പേർക്കും രോഗസാദ്ധ്യത, കൂടുതലും കാൻസറിന്
- ഖാലിദ് ബിൻ ഹമദ് എൻഡുറൻസ് റേസ്; ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ സന്ദർശിച്ചു
- ഉപഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം നടത്തി തുടങ്ങി; സ്പേഡെക്സ് ദൗത്യത്തിന്റെ ട്രയൽ പൂർത്തിയായി.
- വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി, സ്വകാര്യദൃശ്യങ്ങൾ പകർത്തി 41.52 ലക്ഷം തട്ടിയെടുത്തു, യുവതിയും സുഹൃത്തും പിടിയിൽ
- ഇന്ത്യൻ സ്കൂൾ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങൾക്ക് ഒരുങ്ങുന്നുപ്ലാറ്റിനം ജൂബിലി ഉദ്ഘാടന പരിപാടികൾ ജനവരി 23ന് നടക്കും