മുംബൈ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ സഹോദരന്മാരായ അർബാസ് ഖാൻ, സൊഹൈൽ ഖാൻ, മകൻ നിർവാൻ ഖാൻ എന്നിവർക്കെതിരെ കേസ് എടുത്ത് മുംബൈ പോലീസ്. കോവിഡ് -19 മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് എഫ് ഐ ആർ ഇട്ടിരിക്കുന്നത്.
ഡിസംബർ 25 ന് ദുബായിൽ നിന്ന് മടങ്ങിയെത്തിയ മൂന്നുപേരോടും നിർബന്ധിത ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ പോകാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ നേരെ വീടുകളിലേക്ക് പോകുകയായിരുന്നു. ഇതിന് പിന്നാലെ കോർപ്പറേഷൻ നൽകിയ പരാതിയിലാണ് കേസ് എടുത്തത്.
ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് യുഎഇയിൽ നിന്നും യുകെയിൽ നിന്നും എത്തുന്നവർ ഏഴു ദിവസത്തേക്ക് നിർബന്ധമായും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ പ്രവേശിക്കണമെന്നാണ് കോർപ്പറേഷന്റെ നിർദ്ദേശം.