ആഗോള വിദഗ്ധരുടെ പങ്കാളിത്തത്തോടെ എല്ലാ വർഷവും കാർണെഗി ഇന്ത്യ സംഘടിപ്പിക്കുന്ന ഗ്ലോബൽ ടെക്നോളജി ഉച്ചകോടി (ജിടിഎസ് – ഗ്ലോബൽ ടെക്നോളജി സമ്മിറ്റ്) നവംബർ 29 മുതൽ ഡിസംബർ 1 വരെ ന്യൂഡൽഹിയിൽ നടക്കും. ഇന്ത്യയുൾപ്പെടെ ലോകത്തിലെ അഞ്ച് രാജ്യങ്ങളിലെ നഗരങ്ങളിൽ പ്രവർത്തിക്കുന്ന 150 ലധികം വിദഗ്ധർ ഉൾപ്പെടുന്ന ഒരു തിങ്ക്-ടാങ്ക് ആണ് കാർണെഗി എൻഡോവ്മെന്റ് ഫോർ ഇന്റർനാഷണൽ പീസ്.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ പ്രോഗ്രാമിന് കർണാടക സംസ്ഥാന സർക്കാരും ഇന്ത്യയിലെ പ്രമുഖ സാങ്കേതിക കമ്പനികളും പിന്തുണ നൽകുന്നു.
‘ജിയോപൊളിറ്റിക്സ് ഓഫ് ടെക്നോളജി’ എന്നതാണ് ഈ വർഷത്തെ ഉച്ചകോടിയുടെ വിഷയം. സാങ്കേതിക നയം, സൈബർ പ്രതിരോധം, ഡിജിറ്റൽ ആരോഗ്യം, അർദ്ധചാലകങ്ങൾ, ഇന്ത്യയുടെ ജി 20 പ്രസിഡന്റ് പദവി തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും.