കണ്ണൂർ : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും അഡിഷണല്‍ സ്കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാമും (അസാപ്പ്) സംയുക്തമായി സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. ‘സാങ്കേതിക രംഗത്തെ പുത്തന്‍ തൊഴില്‍ സാധ്യതകളും നൂതന പഠന വിഭാഗങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് വെബിനാര്‍.
സപ്തംബര്‍ 18ന് വൈകുന്നേരം 3.30 മുതല്‍ 4.30 വരെ നടക്കുന്ന വെബിനാര്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘടനം ചെയ്യും. സാങ്കേതിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിപണിയിലെ മാറ്റങ്ങള്‍, സാങ്കേതിക മേഖലയിലെ ഭാവി തൊഴില്‍ സാധ്യതകള്‍, നൂതന പഠനരംഗം എന്നിവ വെബ്ബിനാറില്‍ ചര്‍ച്ച ചെയ്യും.
സാങ്കേതിക രംഗത്തെ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടും വിധമാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. 20 വര്‍ഷമായി സാങ്കേതിക മേഖലയില്‍പ്രവര്‍ത്തിക്കുന്ന ക്ളൗഡ് ആര്‍ക്കിടെക്റ്റ് വിദഗ്ദ്ധന് ബിനീഷ് മൗലാനാം വെബിനാര്‍ നയിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്https://bit.ly/prdasapwebinar ല്‍ രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 9495999627, 9400616909, 9495999681, 9495999692.
Trending
- നിക്ഷേപ സഹകരണം ശക്തമാക്കാന്‍ സൗദി-ബഹ്റൈന്‍ നിക്ഷേപ ഫോറം
- ബഹ്റൈന്‍ ആര്.എച്ച്.എഫിന് രണ്ട് ഐഡിയാസ് അറേബ്യ ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍
- സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണം; നവീന്‍ ബാബുവിന്റെ ഭാര്യ അപ്പീല്‍ നല്കി
- എയര്‍ ഇന്ത്യ വിമാനം 11 മണിക്കൂറോളം വൈകി; യാത്രക്കാര്‍ പ്രതിഷേധിച്ചു
- ബഹ്റൈന്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍: തൊഴില്‍ മന്ത്രാലയവും ഐ.പി.എയും ഖെബെറാത്ത് പരിപാടി നടത്തി
- ബഹ്റൈന്‍ രാജാവ് യു.എ.ഇയില്‍
- തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീം കോടതി
- തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ തീരുമാനിച്ചാൽ ചലിക്കില്ല; വെല്ലുവിളിച്ച് ആർഷോ