
മനാമ: ബഹ്റൈന്‍ റോയല്‍ യൂണിവേഴ്സിറ്റി ഫോര്‍ വിമനില്‍ (ആര്.യു.ഡബ്ല്യു) സംഘടിപ്പിച്ച വാര്‍ഷിക കരിയര്‍ ഫോറവും പ്രദര്‍ശനവും തൊഴില്‍ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ഷെയ്ഖ് ഖലീഫ ബിന്‍ സല്മാന് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.
യൂണിവേഴ്സിറ്റി പ്രസിഡന്റ് പ്രൊഫസര്‍ റിയാദ് യൂസിഫ് ഹംസ സന്നിഹിതനായിരുന്നു. ബഹ്റൈനിലെ പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങള്‍ പരിപാടികളില്‍ പങ്കാളികളായി.
വിദ്യാര്‍ത്ഥികളുമായി നേരിട്ട് ഇടപഴകേണ്ടതിന്റെയും ദേശീയ കഴിവുകള്‍ വികസിപ്പിക്കുന്നതിനും പ്രൊഫഷണല്‍ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന്റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കളെ തൊഴിലുടമകളുമായി ബന്ധിപ്പിക്കുന്നതില്‍ ഇത്തരം പരിപാടികള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക വിപണിയിലെ തൊഴിലവസരങ്ങള്‍ അവതരിപ്പിക്കുന്ന ബൂത്തുകള്‍, കരിയര്‍ പാതകള്‍, ഉയര്‍ന്നുവരുന്ന തൊഴില്‍ പ്രവണതകള്‍, ആവശ്യമായ കഴിവുകള്‍, സംരംഭകത്വം എന്നിവയെക്കുറിച്ചുള്ള സെഷനുകള്‍ പരിപാടിയിലുണ്ടായിരുന്നു.
