
മനാമ: മുഖംമൂടി ധരിച്ച് കാറിനു കേടുപാടുകള്‍ വരുത്തിയ കേസില്‍ ബഹ്റൈനില്‍ 17കാരനെ അറസ്റ്റ് ചെയ്തു.
മുഖംമൂടി ധരിച്ച് പൊതുനിരത്തില്‍ നമ്പര്‍ പ്ലേറ്റും രജിസ്ട്രേഷനുമില്ലാത്ത ബൈക്കില്‍ സഞ്ചരിച്ചുകൊണ്ടാണ് കൗമാരക്കാരന് ഒരു കാറിന്റെ സൈഡ് ഗ്ലാസും മറ്റു ചില ഭാഗങ്ങളും തകര്‍ത്തത്. പരാതി ലഭിച്ച ഉടന്‍ പോലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


