നാവായിക്കുളം: ദേശീയപാതയിൽ നാവായിക്കുളം 28ആം മൈലിൽ വീണ്ടും വാഹന അപകടം നടന്നു. ഇന്ന് രാവിലെ തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറിന് പിന്നിൽ അമിതവേഗതയിൽ അശ്രദ്ധമായി വന്ന ലോറി ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഇടിയേറ്റ് കാർ താഴെ കുഴിയിലേക്ക് മറിഞ്ഞു എങ്കിലും മരത്തിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി. കാറിലുണ്ടായിരുന്ന ഇരുപത്തി എട്ടാം മൈൽ സ്വദേശികൾക്ക് നിസ്സാരമായി പരിക്കേറ്റു.
