തിരുവനന്തപുരത്തേക്ക് പോയ കാർ വെഞ്ഞാറമൂട്ടിൽ ഗോകുലം മെഡിക്കൽ കോളേജിലേക്ക് തിരിയുന്ന ഭാഗത്ത് നിയന്ത്രണം വിട്ട് വഴിയാത്രക്കാരിയെ ഇടിച്ചു. നിർത്താതെ പോയ വാഹനത്തെ നാട്ടുകാർ തടഞ്ഞുനിർത്തി.
ആലന്തറ സ്വദേശി മഞ്ജു 36 ആണ് പരിക്കേറ്റത്. ഇവരെ ഗോകുലം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡ്രൈവർ കടക്കൽ സ്വദേശി ഫസലുദ്ദീൻ (61) ഡ്രൈവറെ വെഞ്ഞാറമൂട് പോലീസിന് കൈമാറി.