സാൻ്റയും, റെയ്ന്ഡീറുകള് വലിക്കുന്ന ഹിമവാഹനത്തില് മഞ്ഞിലൂടെയുള്ള സാൻ്റയുടെ സഞ്ചാരവും ക്രിസ്മസ് കാലത്തിൻ്റെ അതിമനോഹര പ്രതീകങ്ങളാണ്. അത്തരമൊരു ക്രിസ്മസ് വീഡിയോ പങ്കുവച്ചെത്തിയിരിക്കുകയാണ് എമിറേറ്റ്സ് എയർലൈൻസ്. സാന്റയുടെ വാഹനം പോലെ എമിറേറ്റ്സ് യാത്രാവിമാനം ആകാശത്തേക്കുയരുന്നതിൻ്റെ ഗ്രാഫിക് വീഡിയോ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
സാന്റയെപ്പോലെ ക്രിസ്മസ് തൊപ്പി ധരിച്ച് ക്രിസ്മസ് സംഗീതത്തോടൊപ്പം സാവധാനം ആകാശത്തേക്ക് ഉയരുന്ന വിമാനത്തിന്റെ കാഴ്ച കാണികളുടെ ഹൃദയങ്ങളിൽ സ്വർഗീയ സന്തോഷം നിറയ്ക്കുന്നതാണ്.
“ക്യാപ്റ്റൻ ക്ലോസ് ടേക്ക് ഓഫിന് അനുമതി തേടുന്നു” എന്ന അടിക്കുറിപ്പോടെയാണ് എമിറേറ്റ്സ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതിനോടകം ലൈക്ക് ചെയ്തത്. ആയിരക്കണക്കിന് രസകരമായ കുറിപ്പുകളും കമന്റ് ബോക്സിൽ കുമിഞ്ഞ് കൂടുകയാണ്.