
മനാമ: അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് മുന്‍ഗണനയുമായി ബഹ്റൈനിലെ കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ്.
റോഡുകള്‍, അഴുക്കുചാലുകള്‍, ലൈറ്റിംഗ്, പാര്‍ക്കിംഗ്, സാമൂഹ്യ പദ്ധതികള്‍ക്ക് ബോര്‍ഡ് യോഗം രൂപം നല്കി. മുനിസിപ്പാലിറ്റി- കൃഷി മന്ത്രി വഈല്‍ അല്‍ മുബാറക് യോഗത്തില്‍ പങ്കെടുത്തു.
മുന്‍ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ബോര്‍ഡ് ചെയര്മാന് എഞ്ചിനിയര്‍ സാലിഹ് താഹിലര് തരാദ അവലോകനം ചെയ്തു. ഈ വര്‍ഷത്തെ പദ്ധതികള്‍ മുനിസിപ്പല്‍ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക, പാര്‍ക്കുകളും പൊതുസൗകര്യങ്ങളും വികസിപ്പിക്കുക, താമസക്കാരുമായി ശക്തമായ ബന്ധം സ്ഥാപിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2025- 2026 കാലത്തേക്കുള്ള പുതിയ പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയ, ടെക്നിക്കല്‍, സേവനങ്ങളും പൊതുസൗകര്യങ്ങളും, ഫിനാന്‍ഷ്യല്‍ ആന്റ് ലീഗല്‍ കമ്മിറ്റികള്‍ക്ക് ബോര്‍ഡ് രൂപം നല്കി.
