
മനാമ: “ക്യാപിറ്റൽ കപ്പ് ഡ്രാഗൺ ബോട്ട് റേസിംഗ് സീസൺ 1” കോറൽ ബേ വാട്ടർ സ്പോർട്സിൽ നടന്നു. പ്രശസ്ത കായിക സംഘാടന കമ്പനിയായ THE GAME ആണ് പരിപാടി സംഘടിപ്പിച്ചത്. ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസഫ് ലോറി പരിപാടിയിൽ പങ്കെടുത്തു. ബഹ്റൈനിൽ അതിവേഗം പ്രചാരം നേടുന്ന ഒരു കായിക വിനോദമാണ് ഡ്രാഗൺ ബോട്ട് റേസിംഗ് എന്ന് യൂസഫ് ലോറി പറഞ്ഞു. 200 മീറ്റർ സ്ട്രെയിറ്റ് റേസ് കോഴ്സിലും ഡബിൾ എലിമിനേഷൻ ഫോർമാറ്റിലും 160-ലധികം തുഴച്ചിൽക്കാർ പങ്കെടുത്തു. ക്യാപിറ്റൽ കപ്പ് സീസൺ 1 ചാമ്പ്യൻഷിപ്പ് കിരീടം “ലീജിയൻ ഓഫ് വൈക്കിംഗ്സ് ബിജോൺ” ടീം സ്വന്തമാക്കി.



