പാലക്കാട്:പിരായിരി പഞ്ചായത്തില്‍ ബി ജെ പി പിന്തുണയിൽ ഇടതുമുന്നണി പ്രസിഡൻറ് സ്ഥാനാർത്ഥി ജയിച്ചതിൻ്റെ അങ്കലാപ്പിലാണ് സിപിഎം ജില്ല നേതൃത്വം .ബിജെപിയുടെ സഹായത്തോടെ ഭരണം ആവശ്യമില്ലെന്നും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുഹറ ബഷീര്‍ തിങ്കളാഴ്ച രാജിവയ്ക്കുമെന്നും സിപിഎംഅറിയിച്ചു.. എന്നാൽ സിപിഎം ബിജെപി അവിശുദ്ധ കൂട്ടുക്കെട്ട് പുറത്തു വന്നതായി യുഡിഎഫ് ആരോപിച്ചു.ആകെ 2l അംഗങ്ങളുള്ള പിരായിരി പഞ്ചായത്തിൽ യുഡിഎഫ് 10 ,എല്‍ഡിഎഫ് 8,ബിജെപി 3 എന്നിങ്ങനെയാണ് സീറ്റ് നില. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി സുഹറ മത്സരിച്ചപ്പോള്‍ 11 വോട്ടുകള്‍ ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയായ ലീഗ് അംഗം ഷെറീന ബഷീറിന് 10 വോട്ടും ലഭിച്ചു. ബിജെപിയുടെ മൂന്ന് വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചുവെന്ന തിരിച്ചറിവിലാണ് ഉടന്‍ രാജിവയ്ക്കാന്‍ എല്‍ഡിഎഫ് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബിജെപിയുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെ ഒരിടത്തും ഭരണം നടത്തില്ലെന്നതാണ് എല്‍ഡിഎഫിന്റെ നയം. ഇതിനു വിരുദ്ധമായി പ്രാദേശിക തലത്തിൽ ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്ന് ജില്ല നേതൃത്വം പരിശോധിക്കും. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ആദ്യ രണ്ടര വർഷം കോൺഗ്രസിന് പ്രസിഡൻ്റ് സ്ഥാനം എന്നായിരുന്നു ലീഗുമായുണ്ടാക്കിയ ധാരണ. കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ നടന്ന തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്.സി പി എം .ബി ജെ പി അവിശുദ്ധ കൂട്ടുകട്ടാണിതെന്ന ആരോപണമാണ് യുഡിഎഫ് ഉയർത്തുന്നത്.
Trending
- മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ
- ധനമന്ത്രി നടത്തിയത് കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവന; കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിൽ- തൊഴിലാളി സൗഹൃദ സംസ്ഥാനം: മന്ത്രി വി ശിവൻകുട്ടി
- ബഹ്റൈൻ വാർത്താവിനിമയ മന്ത്രിയും ഇന്ത്യൻ അംബാസഡറും കൂടിക്കാഴ്ച നടത്തി
- തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ കത്രിക കൊണ്ട് കുത്താൻ ശ്രമം; ആശുപത്രി അടിച്ചുതകർത്തു, പ്രതികൾ പിടിയിൽ
- കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യാ മാതാവിനും പിതാവിനും വെട്ടേറ്റു
- മറയൂരിൽ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ
- ഓപ്പറേഷന് ഡി ഹണ്ട്: എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു, സ്പെഷ്യല്‍ ഡ്രൈവില്‍ 212 പേര് അറസ്റ്റില്‍
- കൊച്ചിയില്‍ ആംബുലന്‍സിന്റെ വഴിമുടക്കി സ്കൂട്ടര്‍ യാത്രിക; ലൈസന്‍സ് റദ്ദാക്കി, 5000 രൂപ പിഴ