ന്യൂഡൽഹി: കൊച്ചുമക്കളെ നോക്കേണ്ടതിനാൽ എല്ലായ്പ്പോഴും മണ്ഡലത്തിൽ പോയി കാര്യങ്ങൾ അന്വേഷിക്കാൻ തനിക്ക് കഴിയാറില്ലെന്ന് നടിയും ബിജെപി എംപിയുമായ ഹേമമാലിനി. എംപി എന്നതിലുപരി തന്റെ മറ്റ് റോളുകളെ കുറിച്ചും മണ്ഡലത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും ഹേമമാലിനി കൂട്ടിച്ചേർത്തു.
ഒരു അഭിമുഖത്തിൽ, രാഷ്ട്രീയ നേതാവിന്റെയും അമ്മയുടെയും മുത്തശ്ശിയുടെയും വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഹേമമാലിനി.