വാളയാർ: വാളയാർ എക്സൈസ് ചെക്കു പോസ്റ്റിൽ നടക്കുന്ന കർശന പരിശോധനക്കിടെ ഇന്ന് തമിഴ്നാട് ത്രിച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് കടത്തി കൊണ്ടുവന്ന 8 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി മുരുകൻ മകൻ രവിചന്ദ്രൻ (49) എന്നയാളെ അറസ്റ്റു ചെയ്തു. ഈന്തപഴ പാക്കറ്റുകൾ അടങ്ങിയ ബാഗിൽ ഒളിപ്പിച്ച നിലയിൽ കടത്തിയ കോഴിക്കോട് ഹാർബർ കേന്ദ്രീകരിച്ച് വില്പന നടത്തുന്നതിന് ആന്ധ്രാ പ്രദേശിൽ നിന്നും വാങ്ങുന്ന കഞ്ചാവ് സമാനമായ രീതിയിൽ നേരത്തെയും കടത്തിയിട്ടുണ്ട് എന്ന് പ്രതി പറഞ്ഞു. എക്സൈസ് ഇൻസ്പക്ടർ സിജോ വർഗ്ഗീസിൻ്റെ നേതൃത്തത്തിലുള്ള ടീമിൽ പ്രിവൻ്റീവ് ഓഫീസർമാരായ മുഹമ്മദ് ഷെരീഫ്, സി.ഷിബുകുമാർ ,ഗ്രേഡ് പ്രിവൻ്റീവു് ഓഫീസർമാരായ പ്രവീൻ കെ.വേണുഗോപാൽ ,ദേവകുമാർ .വി, സിവിൽ എക്സൈസ് ഓഫീസറൻ മാരായ ടി.എസ് അനിൽകുമാർ, രജിത്ത് .എൻ എന്നിവർ പങ്കെടുത്തു.
