കോട്ടയം: ഉത്സവസ്ഥലത്ത് ബഹളമുണ്ടാക്കി കസ്റ്റഡിയിലെടുത്ത യുവാവിന്റെ കയ്യിൽ നിന്നും കഞ്ചാവ് പിടികൂടി.കോന്നി സ്വദേശി രതീഷ് കുമാറി (37)ന്റെ കയ്യിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
ചെറിയ പ്ലാസ്റ്റിക് കവറുകളിലായി 18 ഗ്രാമോളം വരുന്ന കഞ്ചാവാണ് കണ്ടെടുത്തത്. കോന്നി വി കോട്ടയം മാളികപ്പുറം ക്ഷേത്ര ഉത്സവത്തിനിടെ പരസ്പരം ഉന്തും തള്ളും ഉണ്ടായി പ്രശ്നം സൃഷ്ടിച്ചതിനാണ് ഇയാളെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
