
മനാമ: ലുലു ബഹ്റൈനുമായി ചേര്‍ന്ന് അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് ബഹ്റൈനിലെ ഏറ്റവും വലിയ മദേഴ്സ് കേക്ക് മിക്സിംഗ് ചടങ്ങ്- സീസണ് 3 റാംലി മാള്‍ ഫുഡ് കോര്‍ട്ടില്‍ സംഘടിപ്പിച്ചു.
ഗര്‍ഭിണികള്‍ക്ക് ഗര്‍ഭകാലം കൂടുതല്‍ മധുരമുള്ളതാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. 200ലധികം ഗര്‍ഭിണികള്‍ പങ്കെടുത്തു.
വൈകുന്നേരം 4 മണിക്ക് രജിസ്ട്രേഷനോടെ പരിപാടി ആരംഭിച്ചു. തുടര്‍ന്ന് യോഗ ചര്‍ച്ച നടന്നു. ഗര്‍ഭകാലത്തും പ്രസവത്തിനു ശേഷവും യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് തസ്മ യോഗയിലെ ഇന്‍സ്ട്രക്ടര്‍ ഗര്‍ഭിണികളുമായി സംസാരിക്കുകയും അവര്‍ക്ക് പ്രത്യേകമായി പ്രയോജനകരമായ പോസുകള്‍ കാണിക്കുകയും ചെയ്തു.
തുടര്‍ന്ന് നടന്ന ചോദ്യോത്തര സെഷനില്‍ അല്‍ ഹിലാല്‍ ഹെല്ത്ത്കെയറില്നിന്നുള്ള വിദഗ്ദ്ധ ഗൈനക്കോളജിസ്റ്റുകള്‍ പങ്കെടുത്തു. ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി കണ്‍സള്‍ട്ടന്റ് (മുഹറഖ്) ഡോ. മൈമൂന ലിയാഖത്ത്, സ്പെഷ്യലിസ്റ്റുകളായ ഡോ. ആയിഷ സയ്യിദ് കാസി (അദ്ലിയ), ഡോ. സഫ ദാബ് (ഹമദ് ടൗണ്‍), ഡോ. നിഷ പരമേശ്വരന് നായര്‍ (ഹിദ്ദ്), ഡോ. ആയിഷ അഞ്ജുന (റിഫ), ഡോ. രാധിക തെലുങ്ക് (റിഫ), ഡോ. ജാസ്മിന് ശങ്കരനാരായണന് (സല്‍മാബാദ്) എന്നിവരടക്കമുള്ളവരാണ് പങ്കെടുത്തത്.
ബഹ്റൈനിലെ ഏറ്റവും വലിയ കേക്കിനുള്ള ചേരുവകള്‍ ഭാവി അമ്മമാര്‍ ചേര്‍ക്കുന്ന കേക്ക് മിക്സിംഗ് ചടങ്ങായിരുന്നു വൈകുന്നേരത്തെ പ്രധാന പരിപാടി.
അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് സി.ഇ.ഒ. ഡോ. ശരത് ചന്ദ്രന്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് റാംലി മാളിന്റെ ജനറല്‍ മാനേജര്‍ ഷമീം വി.എ, അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിന്റെ ബിസിനസ് ആന്റ് സ്ട്രാറ്റജി വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, ഫിനാന്‍സ് മാനേജര്‍ സഹല്‍ ജമാലുദ്ദീന്‍, മുഹറഖിലെ അല്‍ ഹിലാലിന്റെ ബ്രാഞ്ച് മേധാവി ഫ്രാങ്കോ ഫ്രാന്‍സിസ്, മറ്റു ബ്രാഞ്ച് മേധാവികള്‍, ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പരിപാടിയുടെ വിജയത്തില്‍ ഡോ. ശരത് ചന്ദ്രന് തന്റെ പ്രസംഗത്തില്‍ അഭിമാനം പ്രകടിപ്പിച്ചു.
അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ സൗജന്യ നറുക്കെടുപ്പില്‍ ലഭിച്ച മൂന്ന് ഭാഗ്യശാലികളെ പ്രഖ്യാപിച്ചു. ബാക്കിയുള്ള പങ്കാളികള്‍ക്ക് വിവിധ സമ്മാനങ്ങള്‍ നല്കി. അതില്‍ തസ്മ യോഗയുടെ ഒരു മാസത്തെ സൗജന്യ പ്രസവപൂര്‍വ അംഗത്വം, ഗര്‍ഭകാലം അവസാനിക്കുന്നതുവരെ തസ്മ യോഗയുടെ സൗജന്യ പ്രസവപൂര്‍വ അംഗത്വം, തസ്മ യോഗയുടെ ഒരു മാസത്തെ പ്രസവാനന്തര യോഗ അംഗത്വം, റിഫ കാര്‍സ് സ്പോണ്സര് ചെയ്ത വിവിധ സമ്മാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.


