
മനാമ: ബഹ്റൈനിലെ സല്‍മാബാദ് ഗുരുദ്വാര ഗുരു ഗോബിന്ദ് സിംഗ് ഖല്‍സ പന്തിന്റെ സ്ഥാപകദിനമായ ബൈശാഖി ആഘോഷത്തിന്റെ നിറവില്‍.
ഏപ്രില്‍ 10ന് അഖണ്ഡ് പഥ് സാഹിബോടെയാണ് ആഘോഷം ആരംഭിച്ചത്. കീര്‍ത്തനങ്ങളാല്‍ മുഖരിതമാണ് ഗുരുദ്വാര. 13ന് വൈകുന്നേരം സമ്പൂര്‍ണ പഥ് ചടങ്ങോടെ ആഘോഷം സമാപിക്കും. ഇതിന്റെ ഭാഗമായി പ്രാര്‍ത്ഥനായോഗം നടക്കും. ഭക്തര്‍ക്ക് ഗുരു കാ ലങ്കാര്‍ വിളമ്പും.
ആഘോഷത്തില്‍ പങ്കുചേരാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
