ന്യൂഡല്‍ഹി: എഡ്യൂ ടെക് കമ്പനിയായ ബൈജൂസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അജയ് ഗോയല്‍ രാജിവെച്ചു. 2022 സാമ്പത്തികവര്‍ഷത്തെ ഓഡിറ്റ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് രാജി. അജയ് ഗോയല്‍ വേദാന്ത കമ്പനിയിലേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിച്ചതായി ബൈജൂസിന്റെ പ്രസ്താവനയില്‍ പറയുന്നു.
വ്യവസായ പ്രമുഖനായ പ്രദീപ് കനകിയയെ കമ്പനിയുടെ മുതിര്‍ന്ന ഉപദേശകനായി നിയമിച്ചു. കൂടാതെ കമ്പനിയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഫിനാന്‍സ് വിഭാഗം പ്രസിഡന്റ് നിതിന്‍ ഗൊലാനിക്ക് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറിന്റെ അധിക ചുമതല നല്‍കിയതായും ബൈജൂസ് അറിയിച്ചു.
‘മൂന്ന് മാസത്തിനുള്ളില്‍ 2022 സാമ്പത്തികവര്‍ഷത്തെ ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ എന്നെ സഹായിച്ചതിന് സ്ഥാപകരോടും സഹപ്രവര്‍ത്തകരോടും ഞാന്‍ നന്ദി പറയുന്നു. ചുമതലയില്‍ ഇരുന്നത് ഹ്രസ്വ കാലയളവാണെങ്കിലും തന്നെ പിന്തുച്ചവരെ ഞാന്‍ അഭിനന്ദിക്കുന്നു,’- ഗോയല്‍ പറഞ്ഞു.