
മനാമ: ദി ബിസിനസ് ഇയര്‍ (ടി.ബി.വൈ) ഗ്രൂപ്പ് പുറത്തിറക്കിയ ‘ദി ബിസിനസ് ഇയര്‍: ബഹ്റൈന്‍ 2026’ ആദ്യ പതിപ്പിന്റെ പ്രകാശനം വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു നിര്‍വഹിച്ചു.
മുതിര്‍ന്ന എക്സിക്യൂട്ടീവുകള്‍, നിക്ഷേപകര്‍ എന്നിവരുള്‍പ്പെടെ 150ലധികം പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. ആഗോള ബിസിനസിന്റെ തന്ത്രപ്രധാന കവാടമെന്ന നിലയില്‍ രാജ്യം അതിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നത് തുടരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ബഹ്റൈനില്‍ വഴക്കമുള്ളതും തുറന്നതും ആഗോളതലത്തില്‍ ബന്ധിപ്പിച്ചതുമായ സമ്പദ്വ്യവസ്ഥയും കമ്പനികള്‍ക്ക് പിന്തുണ നല്കുന്ന അന്തരീക്ഷം പ്രദാനം ചെയ്യുന്ന മത്സരാധിഷ്ഠിത സാമ്പത്തിക, നിയമനിര്‍മ്മാണ ആവാസവ്യവസ്ഥയുമാണുള്ളത്. കാര്യക്ഷമത, സുതാര്യത, നിക്ഷേപക ആത്മവിശ്വാസം എന്നിവ വര്‍ധിപ്പിക്കുന്ന സമഗ്രമായ നിയന്ത്രണ വികസനങ്ങളുമായി രാജ്യം മുന്നോട്ടു പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


