
മനാമ: ബഹ്റൈനിലെ ബുസൈത്തീന്‍ ബ്ലോക്ക് 228ലെ അഴുക്കുചാല്‍ പദ്ധതി 90 ശതമാനം പൂര്‍ത്തിയായതായി മരാമത്ത് മന്ത്രാലയം അറിയിച്ചു.
പദ്ധതിയുടെ രണ്ടാം ഘട്ടം മുഹറഖിലാണ് നടക്കുന്നത്. പൊതു അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും താമസക്കാര്‍ക്കും ബിസിനസുകാര്‍ക്കും
അവശ്യ സേവനങ്ങള്‍ ലഭ്യമാക്കാനുമുള്ള മന്ത്രാലയത്തിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണിത്. വാണിജ്യ സ്ഥാപനങ്ങളും കിംഗ് ഹമദ് പള്ളിയുമുള്‍പ്പെടെ 50 കെട്ടിടങ്ങള്‍ ഈ പദ്ധതിയുമായി ബന്ധിപ്പിക്കും.
റോഡ് 9, റോഡ് 105 എന്നിവയുള്‍പ്പെടെ നിരവധി റോഡുകളില്‍ പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുകയാണ്. പദ്ധതിയില്‍ 4.1 കിലോമീറ്റര്‍ നീളത്തില്‍ പ്രധാന ലൈനുകളും 0.9 കിലോമീറ്റര്‍ സെക്കന്‍ഡറി ലൈനുകളും സ്ഥാപിക്കുന്നുണ്ടെന്ന് ശുചിത്വ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി എഞ്ചിനിയര്‍ ഫാത്തിമ അല്‍ ഫരിയ അറിയിച്ചു. മൊത്തം 154 പരിശോധനാ ചേംബറുകള്‍ നിര്‍മിക്കുന്നുണ്ട്. ഇതുവരെ 3.5 കിലോമീറ്റര്‍ പ്രധാന ലൈനുകളും 300 മീറ്റര്‍ സെക്കന്‍ഡറി ലൈനുകളും സ്ഥാപിച്ചുകഴിഞ്ഞതായി അവര്‍ അറിയിച്ചു.
