ന്യൂഡൽഹി: നിവാറിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബുർവ്വി എന്ന പേരിലുള്ള ഈ ന്യൂനമർദ്ദം അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് സൂചന. 29ന് ന്യൂനമർദ്ദം ശക്തമാകാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഒഡിഷ, ആന്ധ്ര തീരങ്ങളിൽ തിങ്കളാഴ്ച മുതൽ കനത്ത മഴയുണ്ടാകും. അടുത്ത 12 മണിക്കൂറിൽ ബംഗാൾ ഉൾക്കടലിലേക്കും തെക്കൻ ആന്ധ്രാപ്രദേശിനു പുറത്തുള്ള കടലിലേക്കും പ്രവേശിക്കരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴക്കും സാദ്ധ്യതയുണ്ട്.
[embedyt] https://www.youtube.com/watch?v=KSwuqcnzdvc[/embedyt]