മനാമ: ബഹ്റൈനിലെ അറാദില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിച്ചെറിച്ച് ഇരുനിലക്കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു.
ഒരു റെസ്റ്റോറന്റും മറ്റൊരു വാണിജ്യസ്ഥാപനവും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ബുധനാഴ്ച രാത്രിയാണ് തകര്‍ന്നത്. വിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ഇനി കൂടുതല്‍ മരണമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പബ്ലിക് സെക്യൂരിറ്റി ഉപമേധാവി മേജര്‍ ജനറല്‍ ഡോ. ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ പറഞ്ഞു. ഭാവിയില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിക്കേറ്റവര്‍ കിംഗ് ഹമദ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കെട്ടിട ഉടമയെ വിളിച്ചുവരുത്തി പോലീസ് വിവരങ്ങള്‍ ആരാഞ്ഞു.
Trending
- വാഹനാപകടം: യുവതി മരിച്ചു
- മയക്കുമരുന്ന് കടത്ത്: ബഹ്റൈനില്‍ ഏഷ്യക്കാരന് പത്തു വര്‍ഷം തടവ്
- സമൂഹമാധ്യമം വഴി വശീകരിച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ചു; 18കാരന് അറസ്റ്റില്‍
- ബഹ്റൈനില്‍ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം വര്‍ധിപ്പിക്കാന്‍ കിരീടാവകാശിയുടെ ഉത്തരവ്
- 2025 നവംബറില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഗള്‍ഫ് എയര്‍
- 2025ലെ വാര്‍ഷിക വനവല്‍ക്കരണ ലക്ഷ്യം മറികടന്ന് ബഹ്റൈന്‍
- പുതുവര്‍ഷം പിറന്നു, ഏവര്‍ക്കും സ്റ്റാർവിഷൻ ന്യൂസിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ
- ലാഭവിഹിതം വേണം, ബസുകള്‍ തിരികെ വേണ്ടെന്ന് വിവി രാജേഷ്; ത്രികക്ഷി കരാറില്‍ തനിച്ച് തീരുമാനിക്കാന്‍ മേയര്‍ക്ക് അധികാരമില്ലന്ന് ശിവന്‍കുട്ടി

