
കൊല്ലം: കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിൽ ബഡ്സ് സ്കൂൾ കുട്ടികളുടെ ഓണാഘോഷം സംഘടിപ്പിച്ചു.
വ്യത്യസ്തമായ കാഴചകളുടെ വേദിയായിരുന്നു ഇവിടം, കടയ്ക്കൽ പഞ്ചായത്ത് ടൗൺ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.


പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ശ്രീജ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, വേണുകുമാരൻ നായർ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കടയിൽ സലീം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. എം മാധുരി വാർഡ് മെമ്പർമാരായ കെ. എസ് അരുൺ, ആർ. സി സുരേഷ്, റീന, സി ആർ ലൗലി, സുഷമ, അസിസ്റ്റന്റ് സെക്രട്ടറി അജിത് എൽ. എസ്,ബഡ്സ് സ്കൂൾ ടീച്ചർമാരായ അനുജ, ആമിന, വർഷ,ബഡ്സ്സ്കൂൾ കുട്ടികൾ, രക്ഷാകർത്താക്കൾ, അങ്കൻവാടി, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

