
മനാമ: ബഹ്റൈനിലെ ബുദയ്യ ഹൈവേയുടെ വികസന പ്രവൃത്തികള്‍ക്കായുള്ള കരാര്‍ ഒപ്പുവെച്ചതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.
കരാറില്‍ ശേഷിക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഉടന്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി എന്‍ജിനീയര്‍ ഇബ്രാഹിം ബിന്‍ ഹസ്സന് അല്‍ ഹവാജ് അറിയിച്ചു. നഗരവികസനത്തിനും വര്‍ധിച്ചുവരുന്ന ജനസാന്ദ്രതയ്ക്കുമനുസൃതമായാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഗതാഗതവും റോഡ് കാര്യക്ഷമതയും മെച്ചപ്പെടുത്താനുള്ള ട്രാഫിക് കൗണ്‍സില്‍ ശുപാര്ശകര്ക്കനുസൃതമായി നടത്തിയ സമഗ്രമായ ഗതാഗത പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 6.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പദ്ധതി ഖലീഫ ബിന്‍ സല്മാന് കവല മുതല്‍ അല്‍ ജനബിയ കവല വരെയാണ്.


