
മനാമ: ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന് അതോറിറ്റി (ബി.ടി.ഇ.എ) ചൈനയില്‍ നടത്തിയ പ്രമോഷണല്‍ റോഡ് ഷോ സമാപിച്ചു.
റോഡ് ഷോയ്ക്ക് ഷാങ്ഹായ്, ഗ്വാങ്ഷൂ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടായിരുന്നു. രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന ടൂറിസം ഓഫറുകള്‍ പ്രദര്‍ശിപ്പിക്കാനും ഡെസ്റ്റിനേഷന്‍ മാനേജ്മെന്റിലും ടൂര്‍ പ്രവര്‍ത്തനങ്ങളിലും വൈദഗ്ധ്യം നേടിയ പ്രധാന ചൈനീസ് കമ്പനികളുമായുള്ള സഹകരണം ശക്തിപ്പെടുത്താനും വേണ്ടിയാണ് റോഡ് ഷോ സംഘടിപ്പിച്ചത്. ബഹ്റൈനിലെ ടൂറിസം മേഖലയിലെ പ്രധാന കമ്പനികള്‍ ഇതില്പങ്കാളികളായി.
റോഡ് ഷോയുടെ ഭാഗമായി ബി.ടി.ഇ.എ. അധികൃതര്‍ ചൈനയിലെ നിരവധി പ്രമുഖ ടൂറിസം സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ചയും നടത്തി.


