ബെംഗളൂരു: ബി എസ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതില്‍ അദ്ദേഹത്തിന്റെ തട്ടകമായ ശിവമോഗയിലെ ശിക്കാരിപുരയില്‍ അതൃപ്തി. കടകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചാണ് യെദിയൂരപ്പയുടെ അനുകൂലികള്‍ പ്രതിഷേധിച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. ശിക്കാരിപുരയില്‍ നിന്നാണ് യെദിയൂരപ്പ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ആരംഭിക്കുന്നത്. പുരസഭ പ്രസിഡന്റായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടു.
1983ല്‍ ശിക്കാരിപുര മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എട്ട് തവണ ഇതേ മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. കര്‍ണാടകയിലെ പ്രമുഖ ലിംഗായത്ത് നേതാവാണ് യെദിയൂരപ്പ. രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്. മുഖ്യമന്ത്രിയായി രണ്ട് വര്‍ഷത്തിന് ശേഷമാണ് രാജി.
യെദിയൂരപ്പയുടെ പിന്‍ഗാമിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. അതുവരെ കാവല്‍ മുഖ്യമന്ത്രിയായി യെദിയൂരപ്പ തുടരും.
