ലൂസിഫറിന് ശേഷം വീണ്ടും സംവിധായകന്റെ കുപ്പായമിടാനുള്ള തയാറെടുപ്പിലാണ് പൃഥ്വിരാജ്. മോഹൻലാലിനെ നായകനാക്കിക്കൊണ്ടുള്ള ബ്രോ ഡാഡിയാണ് താരം ഒരുക്കുന്നത്. ഇപ്പോൾ സുപ്രിയ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പൃഥ്വിരാജും മോഹൻലാലും ഒന്നിച്ചുള്ളതാണ് ചിത്രം. ഫോണിൽ കാര്യമായി തിരയുകയാണ് പൃഥ്വിരാജ്, തൊട്ടടുത്ത് അതു നോക്കി നിൽക്കുന്ന മോഹൻലാലിനേയും കാണാം. ബ്രോ ഡാഡി, റോളിങ് സൂൺ എന്ന അടിക്കുറിപ്പിലാണ് സുപ്രിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് വൈകാതെ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ നടക്കുകയാണ്.
Trending
- പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബോംബ് ഭീഷണി
- ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന് പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ നിയമിച്ചു
- സിറിയന്‍ പ്രസിഡന്റിനെ ബഹ്റൈന്‍ രാജാവ് അഭിനന്ദിച്ചു
- കെ.എന്‍.എം ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു
- സ്കൂളിനു സമീപത്തെ ചായക്കടയിൽ മദ്യത്തിൻ്റെ വൻശേഖരം; പ്രതി പിടിയിൽ
- അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റുമെന്ന് ട്രംപ്
- ദേശീയ ഗെയിംസിൽ കേരളത്തിന് രണ്ടാം സ്വർണം
- രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി നൽകി നടി; കേസെടുത്ത് പൊലീസ്