
മനാമ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി ബഹ്റൈന്‍ സന്ദര്‍ശിച്ചു.
സന്ദര്‍ശന വേളയില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയുമായും അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തി. ഉഭയകക്ഷി ബന്ധങ്ങളുടെ ശക്തിയും ആഴവും പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും അവര്‍ ചര്‍ച്ച ചെയ്തു.
സമീപകാല സംഭവവികാസങ്ങളും പ്രാദേശികമായും അന്തര്‍ദേശീയമായും സുരക്ഷയിലും സ്ഥിരതയിലും ചെലുത്തുന്ന സ്വാധീനവും പൊതുതാല്‍പ്പര്യമുള്ള മറ്റ് വിഷയങ്ങളും അവര്‍ അവലോകനം ചെയ്തു.
സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കിരീടാവകാശി യാത്രയയപ്പ് നല്കി. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ യാത്രയയയ്ക്കാനെത്തി.


