ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ അന്ത്യത്തോടെ രാജ്യത്തെ രാജവാഴ്ചയുടെ എല്ലാ ശക്തികളും സംവിധാനങ്ങളും അവസാനിപ്പിക്കണമെന്ന് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
എലിസബത്തിന്റെ അവസാനത്തോടെ, അവശേഷിക്കുന്നത് ദരിദ്രരുടെ മേൽ സമ്പത്തിലും വരുമാനത്തിലും അസമത്വം വിതച്ച ഒരു ഭരണകൂടമാണ്.
ലാഭക്കൊതിയിലും നികുതി വെട്ടിപ്പിലും ഊന്നി സാമ്രാജ്യത്വ നീക്കങ്ങള്‍ ഏറ്റവും രൂക്ഷമായി നടപ്പാക്കി. അതിനാൽ, രാജവാഴ്ച തുല്യതയുള്ള ഒരു സമൂഹത്തിന്റെ നിർമ്മാണത്തിനും പുരോഗതിക്കും ഒരു തടസ്സമാണ്.
ജനകീയ പരമാധികാരമെന്നാല്‍ ജനങ്ങളുടെയും അവര്‍ തെരഞ്ഞെടുത്ത പ്രതിനിധികളുടെയും സര്‍ക്കാരിന്റെയും ജനകീയ പ്രസ്ഥാനങ്ങളുടെയും പരമാധികാരമാണെന്ന് പാര്‍ട്ടി പരിപാടിയില്‍ വ്യക്തമാക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.