
മനാമ: ബഹ്റൈനിലെ അറാദിലെ 47ാം നമ്പര്‍ റോഡിന്റെ വികസനത്തിന്റെ ഭാഗമായി പാലം നിര്‍മ്മിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.
അറാദിനെയും മുഹറഖിനേയും ബന്ധിപ്പിക്കുന്ന പാലം നിര്‍മ്മാണത്തിന്റെ നടപടികള്‍ സംബന്ധിച്ച് മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ രേഖാമൂലം ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. റോഡ് വികസനത്തിന്റെ ഒരു സുപ്രധാന ഭാഗമാണ് പാലം. ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കിഴക്കന്‍ ഹിദ്ദ് പ്രദേശത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.


