ലക്നൗ: വിവാഹത്തിനെത്തിയ വധു വരന്റെ മുഖത്തടിച്ചിട്ട് ഇറങ്ങിപ്പോയി. ഉത്തർപ്രദേശിലെ ഹമിർപൂരിൽ ഒരു വിവാഹത്തിനിടെയാണ് സംഭവം നടന്നത്. വരന് മാലയിട്ടതോടെ വരനെ വധു രണ്ടു തവണ അടിച്ചു. അതിന് ശേഷം വേദിയില്‍ നിന്നും ഇറങ്ങിപ്പോകുന്ന വധുവിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. വരനും പൂജാരിയും കുടുംബക്കാരും പെൺകുട്ടിയുടെ ഈ പെരുമാറ്റത്തിൽ അമ്പരന്നു.
രണ്ട് കുടുംബങ്ങളും സംസാരിച്ച് വിവാഹത്തിനായി എല്ലാ ഒരുക്കവും പൂര്‍ത്തിയാക്കിയ ശേഷമാണ് ഈ സംഭവം നടന്നത്. പ്രകോപനവുമില്ലാതെ വധു വരനെ അടിച്ചതിന് കാരണം എന്താണെന്ന് വ്യക്തമല്ല. സ്ഥലത്തുണ്ടായിരുന്ന മുതിർന്നവർ ഇടപെട്ട് രാത്രി മുഴുവൻ ചർച്ച നടത്തി പിറ്റേന്ന് കല്യാണം നടത്തിയെന്നാണ് റിപ്പോർട്ട്.
