
മനാമ: സല്മാന് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്കില്‍ ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി (ബി.ആര്.ഇ.ടി) ഫാക്ടറി വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു ഉദ്ഘാടനം ചെയ്തു.
ബഹ്റൈനിലെ ചൈനീസ് അംബാസഡര്‍ നി രുചി, ബി.ആര്.ഇ.ടി. സി.ഇ.ഒ. കാവോ ജുന്‍ഫെങ് എന്നിവര്‍ പങ്കെടുത്തു.
ബഹ്റൈനിന്റെ ആകര്‍ഷകമായ നിക്ഷേപ അന്തരീക്ഷവും മത്സരാധിഷ്ഠിത സ്ഥാനവും വ്യാവസായിക മേഖലയ്ക്കുള്ള നിരന്തരമായ പിന്തുണയും പ്രാദേശിക, അന്തര്‍ദേശീയ നിക്ഷേപകരുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയും ഫാക്ടറിയുടെ ഉദ്ഘാടനം പ്രതിഫലിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
5,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഫാക്ടറി നിര്‍മ്മിച്ചിരിക്കുന്നത്. റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍, ഫുഡ് സര്‍വീസ് മേഖലകളുടെയും റെസിഡന്‍ഷ്യല്‍ മേഖലയുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ അള്‍ട്രാ-ലോ-ടെമ്പറേച്ചര്‍ ഫ്രീസറുകള്‍, ഫ്രഷ്-കീപ്പിംഗ് കാബിനറ്റുകള്‍, മീറ്റ് ഡിസ്പ്ലേ യൂണിറ്റുകള്‍, ബിവറേജ് ചില്ലറുകള്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന ശേഷിയുള്ള ഫ്രീസിംഗ്, കൂളിംഗ് ഉപകരണങ്ങള്‍ എന്നിവ ഇവിടെ നിര്‍മ്മിക്കും.


