മനാമ: ജുഫെയറിലെ ഒരു കടയിൽ വിൽപ്പനക്കായി വച്ചിരുന്ന ഗണപതി പ്രതിമ തകർക്കുകയും ഒരു മതവിഭാഗത്തെ പരസ്യമായി അപകീർത്തിപ്പെടുത്തുകയും ചെയ്ത 54 കാരിയായ സ്ത്രീക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ക്യാപിറ്റൽ പോലീസ് ഡയറക്ടർ ജനറൽ അറിയിച്ചു. ഈ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
ഒരു മുസ്ലിം രാജ്യമായ ബഹ്റൈനിൽ, എല്ലാ മതങ്ങളുടെയും ആചാരങ്ങൾ അനുഷ്ടിക്കാനുള്ള സ്വതന്ത്ര്യം ഭരണാകൂടം നൽകിയിട്ടുണ്ട്. നിരവധി ഹിന്ദു ക്ഷേത്രങ്ങളും ,ക്രിസ്ത്യൻപള്ളികളും ഉൾപ്പടെ വിവിധ മത ആചാര കേന്ദ്രങ്ങൾ ബഹ്റൈനിലുണ്ട്. ഒരു മതവിഭാഗത്തെ പരസ്യമായി അപകീർത്തിപ്പെടുത്തിയ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു. കേസിൽ ബഹ്റൈൻ ഭരണകൂടം ശക്തമായ നടപടികൾ വേഗത്തിൽ സ്വീകരിച്ചതും ശ്രധേയമായി.