ന്യൂയോർക്ക്: അമേരിക്കയിൽ തലച്ചോറ് തിന്നുന്ന നെഗ്ളേരിയ ഫൗളേരി എന്ന വിഭാഗത്തിൽപ്പെട്ട അമീബ ബാധിച്ച് ആറു വയസ്സുകാരൻ മരിച്ചു. തുടർന്ന് ടെക്സാസ് ഗവർണർ അമീബ ബാധയെ ദുരന്തമായി പ്രഖ്യാപിച്ചു. അമീബയുടെ ആക്രമണത്തിൽ കുട്ടി ഗുരുതരാവസ്ഥയിൽ ആയി.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക
മൈഗ്രേൻ,ചർദ്ദി തലക്കറക്കം, ക്ഷീണം, തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂക്കിലൂടെയാണ് അമീബ കുട്ടിയുടെ ശരീരത്തിൽ എത്തിയതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇതിനോടകം ഇത്തരത്തിലുള്ള വിവിധ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.