
മനാമ: ബഹ്റൈന്‍ വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റിയുടെ (ബി.ക്യു.എ) ഡയറക്ടര്‍ ബോര്‍ഡിലേക്ക് അംഗങ്ങളെ പുതുക്കി നിയമിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2026 (3) പുറപ്പെടുവിച്ചു.
പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന്റെയും മന്ത്രിസഭയുടെ അംഗീകാരത്തിന്റെയും അടിസ്ഥാനത്തിലാണ് ഉത്തരവ്. ഡയറക്ടര്‍ ബോര്‍ഡിലെ അമര്‍ ഹസ്സന് മര്‍ഹൂണിന്റെ അംഗത്വം നാലു വര്‍ഷത്തേക്ക് പുതുക്കി. മുന്തര് അബ്ദുല്ലത്തീഫ് അല്‍ മുദവിയുടെ പിന്‍ഗാമിയായി ലിന്‍ഡ മുഹമ്മദ് ജനാഹി, ദലാല്‍ ഇഖ്ബാല്‍ സംഗൂരിന്റെ പിന്‍ഗാമിയായി സാറാ യൂസിഫ് ഹാദി എന്നിവരെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി നാലു വര്‍ഷത്തേക്ക് നിയമിച്ചു.
പ്രധാനമന്ത്രിയും മന്ത്രിമാരും അവരവരുടെ അധികാരപരിധിക്കുള്ളില്‍ ഈ ഉത്തരവ് നടപ്പിലാക്കും. ഇത് പുറപ്പെടുവിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.


