
മനാമ: വരാനിരിക്കുന്ന വേനല്‍ക്കാലത്ത് ബോസ്നിയ- ഹെര്‍സഗോവിന സന്ദര്‍ശനത്തിന് ബഹ്റൈനികളെ പ്രവേശന വിസയില്‍നിന്ന് ഒഴിവാക്കിയതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇതനുസരിച്ച് 2025 ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെ ബഹ്റൈനികള്‍ക്ക് ആ രാജ്യത്തേക്ക് വിസയില്ലാതെ സന്ദര്‍ശനം അനുവദിക്കും. ബോസ്നിയന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഈ തീരുമാനം പ്രകൃതി സൗന്ദര്യം, തണുത്ത കാലാവസ്ഥ, സമ്പന്നമായ സാംസ്കാരിക പശ്ചാത്തലം എന്നിവയ്ക്ക് പേരുകേട്ട ആ രാജ്യത്ത് ബഹ്റൈന്‍ വിനോദസഞ്ചാരികളുടെ വര്‍ധനയ്ക്കിടയാക്കുമെന്നാണ് പ്രതീക്ഷ.
ഈ പ്രഖ്യാപനത്തോടെ ബഹ്റൈനിലെ ട്രാവല്‍ ഏജന്‍സികളും വിമാനക്കമ്പനികളും പ്രത്യേക വേനല്‍ക്കാല യാത്രാ പാക്കേജുകളും പ്രമോഷണല്‍ ഓഫറുകളുമായി രംഗത്തുവന്നിട്ടുണ്ട്.
