ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ മുഖ്യ അതിഥിയായി ബോറിസ് ജോൺസൺ പങ്കെടുക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യ സന്ദർശിക്കുന്നതിൽ അതീവ സന്തോഷവാനാണെന്നും, ബ്രിട്ടന്റെ ഒഴിച്ചു കൂടാൻ കഴിയാത്ത പങ്കാളിയാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഭാവിയിലും കരുത്തോടെ മുൻപോട്ട് കൊണ്ടുപോകാൻ ഇന്ത്യാ സന്ദർശനം പ്രയോജനപ്പെടുമെന്നും, തൊഴിൽ ക്ഷമത വർധിപ്പിക്കാനും സുരക്ഷാ വെല്ലുവിളി സൃഷ്ടിക്കുന്ന ഭീഷണികളെ നേരിടാനും ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നും 11 മില്യൺ ഫേസ് മാസ്കുകളും 3 മില്യൺ പാരസെറ്റമോൾ പായ്ക്കറ്റുകളുമാണ് ബ്രിട്ടന് ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു.