
മനാമ: താജിക്കിസ്ഥാനും കിര്‍ഗിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി നിര്‍ണയ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.
ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകളെയും ജനങ്ങളെയും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അഭിനന്ദിച്ചു. ഈ കരാര്‍ ഇരു രാജ്യങ്ങളുടെയും അവരുടെ ജനങ്ങളുടെയും മേഖലയുടെയും സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് സംഭാവന നല്‍കുമെന്ന് പ്രസ്താവനയില്‍ പ്രത്യാശ പ്രകടിപ്പിച്ചു.
