
മനാമ: സംസ്കാരം, സര്‍ഗാത്മകത, സമൂഹമനസ് എന്നിവ പ്രതിഫലിപ്പിക്കുന്ന രണ്ടാമത് സഫാഹത്ത് പുസ്തകമേള സീഫ് മാളില്‍ ആരംഭിച്ചു.
നവംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന പുസ്തകമേളയില്‍ മദ്ധ്യപൗരസ്ത്യ മേഖലയിലൂടനീളമുള്ള പ്രസാധകര്, ലൈബ്രറികള്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. വൈവിധ്യമാര്‍ന്ന അറബി, ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ മേളയിലുണ്ട്.
ബഹ്റൈനി, ഗള്‍ഫ് എഴുത്തുകാര്‍ അവരുടെ ഗ്രന്ഥങ്ങള്‍ ആവശ്യക്കാര്‍ക്ക് ഒപ്പുവെച്ച് നല്കുന്നു. കൂടാതെ കുട്ടികളുടെ കഥ പറച്ചില് സെഷനുകള്‍, കരകൗശല ശില്പശാലകള് എന്നിവയുമുണ്ട്.
രണ്ടാം വര്‍ഷവും ഈ പരിപാടി സംഘടിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് സീഫ് പ്രോപ്പര്‍ട്ടീസിന്റെ ചീഫ് കോമേഴ്സ്യല്‍ ഓഫീസര്‍ ദുഐജ് അല്‍ റുഹൈമി പറഞ്ഞു. സീഫ് മാളിനെ ഒരു സാംസ്കാരിക ഒത്തുചേരല്‍ കേന്ദ്രമാക്കിമാറ്റുകയെന്ന കമ്പനിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണിതെന്നും അദ്ദേഹം പറഞ്ഞു.


